08:04pm 12 November 2026
NEWS
ഇന്ത്യ–ഖത്തർ ബിസിനസ് സഹകരണത്തിന് പുതിയ ദിശ തുറന്ന് 'ഐബിപിസി ഖത്തർ ആനുവൽ കണക്ട് -2026'
24/01/2026  09:29 PM IST
nila
ഇന്ത്യ–ഖത്തർ ബിസിനസ് സഹകരണത്തിന് പുതിയ ദിശ തുറന്ന് ഐബിപിസി ഖത്തർ ആനുവൽ കണക്ട് -2026

ദോഹ: ഇന്ത്യ–ഖത്തർ വ്യാപാര, പ്രൊഫഷണൽ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിൽ (IBPC) ഖത്തർ സംഘടിപ്പിച്ച ഐബിപിസി ആന്വൽ കണക്ട് 2026  വിജയകരമായി. മുതിർന്ന ഇന്ത്യൻ, ഖത്തർ ബിസിനസ് സാരഥികളെയും നയരൂപകരെയും സംരംഭകരെയും പ്രൊഫഷണലുകളെയും ഒരുമിപ്പിച്ച പരിപാടി ഉയർന്നതല ചർച്ചകൾക്കും തന്ത്രപരമായ നെറ്റ്‌വർക്കിംഗിനും വേദിയായി.
“Unlock Potential and Accelerate Growth – Opportunities and Challenges” എന്ന പ്രമേയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. ഖത്തർ അമീറിന്റെ അടുത്തകാലത്തെ ഇന്ത്യാ സന്ദർശനത്തിന് പിന്നാലെ ഇന്ത്യ–ഖത്തർ നയതന്ത്രവും സാമ്പത്തിക ബന്ധങ്ങളും ശക്തിപ്പെടുന്ന പശ്ചാത്തലത്തിലാണ് സമ്മേളനത്തിന്റെ പ്രസക്തി.
ഖത്തറിലെ നിക്ഷേപ സാധ്യതകൾ, സഹകരണ അവസരങ്ങൾ, സുസ്ഥിര സാമ്പത്തിക വികസനം എന്നിവയാണ് പ്രധാനമായും ചർച്ചയായത്.
“Looking Ahead: India–Qatar Bilateral Business and Professional Relations” എന്ന വിഷയത്തിൽ നടത്തിയ മുഖ്യ പ്രഭാഷണത്തിൽ, ഖത്തറിലെ ഇന്ത്യൻ അംബാസഡറും ഐബിപിസി ഖത്തറിന്റെ പാട്രണുമായ  വിപുൽ ഇന്ത്യ–ഖത്തർ ബന്ധത്തിന്റെ ആഴവും വ്യാപ്തിയും വിശദീകരിച്ചു. വ്യാപാരം ഈ ബന്ധത്തിന്റെ ശക്തമായ അടിത്തറയാണെന്നും, രാഷ്ട്രീയം, നയതന്ത്രം, നിക്ഷേപം, സാങ്കേതികവിദ്യ, സംസ്കാരം, ജനതകൾ തമ്മിലുള്ള ബന്ധം തുടങ്ങി എല്ലാ മേഖലകളിലും സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഇന്ത്യ പ്രതിബദ്ധമാണെന്നും അംബാസിഡർ
 പറഞ്ഞു.
ഐബിപിസി പ്രസിഡന്റ് താഹ മുഹമ്മദ് സംഘടനയ്ക്ക് 2025–26 വർഷം നിർണായകമായിരുന്നുവെന്ന് വ്യക്തമാക്കി. 111 പരിപാടികൾ സംഘടിപ്പിച്ചതും, ഖത്തർ സുസ്ഥിരത വാരത്തിനിടെ എർത്ത്നയും പരിസ്ഥിതി-കാലാവസ്ഥ മാറ്റ മന്ത്രാലയവും ചേർന്ന് നൽകിയ പ്രത്യേക അവാർഡ് നേടിയ IBPC Qatar Sustainability Forum, 20,000 ഇന്ത്യൻ എഞ്ചിനീയർമാരെ ലക്ഷ്യമിട്ട് ആരംഭിച്ച Indian Engineers Club, 300-ലധികം അംഗങ്ങളെ ഉൾപ്പെടുത്തി IBPC MSME Catalyst തുടങ്ങിയ സംരംഭങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. ഇതിന് പുറമെ Monday Bites സെഷനുകൾ, Readers’ Club, Indian Women Excellence Network, DataPoint, Converging Care എന്നിവയും സംഘടനയുടെ പ്രവർത്തനവ്യാപ്തി വർധിപ്പിച്ചതായി അറിയിച്ചു.
ഉയർന്നതല പാനൽ ചർച്ചയിൽ വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ ഹമദ് മുഹമ്മദ് അൽ നസർ, ഇൻവെസ്റ്റ് ഖത്തറിലെ മുഹമ്മദ് അൽ മുല്ല, ഖത്തർ ഡെവലപ്‌മെന്റ് ബാങ്കിലെ ഖാലിദ് അബ്ദുള്ള അൽ മാന, അബു ഈസ ഹോൾഡിംഗ് ഗ്രൂപ്പിലെ അഷ്റഫ് അബു ഈസ എന്നിവർ പങ്കെടുത്തു. ഐബിപിസി ബോർഡ് അംഗവും കോസ്റ്റൽ ഹോൾഡിംഗ്സ് സ്ഥാപകനും സി.ഇ.ഒയുമായ നിഷാദ് അസീം ചർച്ച നിയന്ത്രിച്ചു.
ഖത്തറിലെ ease of doing business മെച്ചപ്പെട്ടതും, പൂർണമായും വിദേശ ഉടമസ്ഥതയിലുള്ള കമ്പനികളുടെ എണ്ണം ഗണ്യമായി വർധിച്ചതും പാനലിസ്റ്റുകൾ ചൂണ്ടിക്കാട്ടി. സ്വകാര്യ മേഖലയും സർക്കാർ വകുപ്പുകളും തമ്മിലുള്ള ബിസിനസ് റൗണ്ട്ടേബിളുകൾ ഫലപ്രദമാണെന്നും, ഭാവിയിൽ ഇത്തരം സെഷനുകൾ ഐബിപിസിയുമായി ചേർന്ന് സംഘടിപ്പിക്കുമെന്നും മന്ത്രാലയ പ്രതിനിധികൾ അറിയിച്ചു. അതേസമയം, സമീപ വിപണികളിലെ സംരക്ഷണ നയങ്ങൾ ഖത്തർ നിർമ്മാതാക്കൾക്ക് സൃഷ്ടിക്കുന്ന വെല്ലുവിളികളും ചർച്ചയായി.
ഗാല നെറ്റ്‌വർക്കിംഗ് ഡിന്നറോടെ ഐബിപിസി ആന്വൽ കണക്ട് 2026 സമാപിച്ചു. ഇന്ത്യയുടെയും ഖത്തറിന്റെയും ബിസിനസ് സമൂഹങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിൽ സമ്മേളനം നിർണായക പങ്കുവഹിച്ചതായി സംഘാടകർ വിലയിരുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img